സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 36,800 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ആഗോള തലത്തില്‍ സ്വര്‍ണ്ണവ്യാപാരത്തില്‍ ഭീമമായ ഇടിവ്. കേരളത്തില്‍ ഇന്ന് വെള്ളിവിലയില്‍ നേരിയ കുറവുണ്ട്. ആഗോള തലത്തിലെ സ്വര്‍ണ്ണത്തിന്റെ വിലയിടിവ് വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്വര്‍ണ്ണവിലയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം കേരളത്തില്‍ ഇന്നലെ സ്വര്‍ണ്ണവിലയില്‍ കുറവുണ്ടായിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 36,800 രൂപയും, ഒരു ഗ്രാമിന് 4,600 രൂപയുമാണ് വില. ഇന്നലെ ഒരു പവന് 400 രൂപയും, ഒരു ഗ്രാമിന് 50 രൂപയുമാണ് വില കുറഞ്ഞത്. ആഗോളതലത്തില്‍ വലിയ ഇടിവിലാണ് സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഇത്, വരും ദിവസങ്ങളിലും കേരളത്തിലെ വിലയെ സ്വാധീനിക്കാന്‍ സാധ്യതയേറെയുണ്ട്.
ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16, സെപ്റ്റംബര്‍ 21 എന്നീ ദിവസങ്ങളില്‍ ആയിരുന്നു. 36,640 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില.
സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെ കേരളത്തിലെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന് 37,400 ഉം ഒരു ഗ്രാമിന് 4675 രൂപ എന്നതായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്. സെപ്തംബര്‍ ഒന്നാം തിയ്യതി സ്വര്‍ണ്ണം ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്തംബര്‍ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha