സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 36,800 രൂപ
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. മൂന്ന് ദിവസമായി പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് സ്വര്‍ണവില. സെപ്റ്റംബര്‍ 24 നാണ് സ്വര്‍ണവില അവസാനമായി മാറിയത്.
പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞാണ് സ്വര്‍ണവില ഈ നിരക്കില്‍ എത്തിയത്. ഇതിനു ശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബര്‍ 23 ന് 400 രൂപ കൂടിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. 36,640 രൂപയായാണ് വില താഴ്ന്നത്.
ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയില്‍ തുടര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 14നാണ് കുറഞ്ഞുതുടങ്ങിയത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകളേറെ ഇഷ്ടപ്പെടുന്നു.
"
https://www.facebook.com/Malayalivartha