സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 280 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഒരു പവന് സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച് 37480 രൂപയിലെത്തി. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണവില കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കൂടി 4685 രൂപയിലെത്തി. 37520 എന്ന നിരക്കില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണവില 36,640 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പലതവണ താഴോട്ട് പോയിരുന്നു.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. മാത്രവുമല്ല ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha