സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 400 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ദ്ധിച്ചു. നിലവില്‍ 37,880 രൂപയാണ് വിപണിയിലെ വില. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്.
ഇന്നലെ 280 രൂപ വര്‍ദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വിപണിയില്‍ വില 4735 രൂപയായി. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില നാല് രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപണിയില്‍ വെള്ളിയുടെ വില 64 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
https://www.facebook.com/Malayalivartha