സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. ഒക്ടോബര്‍ ഒന്നാം തീയതി 37,200 രൂപയായിരുന്നു പവന്റെ വില. എന്നാല്‍, ഇന്ന് പവന്റെ വില 38,200 രൂപയായി വര്‍ധിച്ചു. അഞ്ച് ദിവസത്തിനിടെ 1000 രൂപയാണ് സ്വര്‍ണവിലയിലുണ്ടായ വര്‍ധനവ്.
കഴിഞ്ഞ ദിവസം 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 320 രൂപയാണ് സ്വര്‍ണത്തിന് ഇന്നു മാത്രം വര്‍ധിച്ചത്. 4775 രൂപയാണ് ഗ്രാമിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് സ്വര്‍ണം ഇപ്പോഴുമുള്ളത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഇടവുണ്ടായി. തകര്‍ച്ചയില്‍ നിന്നും ഡോളര്‍ സ്ഥിരത കൈവരിച്ചതാണ് സ്വര്‍ണത്തിന്റെ വിലക്കുറവിനുള്ള കാരണമായത്. എങ്കിലും സ്വര്‍ണനിരക്ക് ഇപ്പോഴും ഔണ്‍സിന് 1700 ഡോളറിന് മുകളിലാണ്.
"
https://www.facebook.com/Malayalivartha