സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 80 രൂപ വര്‍ദ്ധിച്ചു
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ് . ഔണ്‍സിന് 1722 ഡോളര്‍ വരെയെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയാണ് ഇന്നത്തെ വിപണിവില. സ്വര്‍ണം പവന് 38280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്. ഇന്നലെ ഗ്രാമിന് 40 രൂപ കൂടി വിപണി വില 4775 രൂപയിലെത്തുകയും പവന് 38200 രൂപയുമായിരുന്നു.
അതേസമയം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനായി ആളുകള്‍ എല്ലാ കാലത്തും താത്പര്യം പ്രകടിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha