സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ..... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ..... പവന് 200 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 38080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4760 രൂപയായി.
ഒക്ടോബര്‍ ആറിന് 38,280 രൂപയിലെത്തിയ സ്വര്‍ണവില നാലു ദിവസത്തോളം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ അഞ്ചിന് പവന് 38,200 രൂപയായിരുന്ന വില ആറിന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമായിരുന്നു കൂടിയത്.
ഒക്ടോബര്‍ 1, 2 തീയ്യതികളില്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന് 4650 രൂപയും പവന് 37,200 രൂപയുമായിരുന്നു.
"
https://www.facebook.com/Malayalivartha