സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്..... പവന് 200 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്..... . തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു.ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്.
ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 70 രൂപ കുറഞ്ഞിരുന്നു.
ഇന്നത്തെ വിപണി വില 4665 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നലെ 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3860 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്..ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ്.
"
https://www.facebook.com/Malayalivartha