സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 37,400 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....ഒരു ഗ്രാം സ്വര്‍ണത്തിന് 4675 രൂപയും പവന് 37,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവിലയില്‍ വ്യാഴാഴ്ച വര്‍ധിച്ചിരുന്നു.
പവന് 80 രൂപയാണ് ഇന്നലെ കൂടിയത്. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും സ്വര്‍ണത്തിന് കുറഞ്ഞിരുന്നു. പവന് 37,320 രൂപയും ഗ്രാമിന് 4665 രൂപയുമായിരുന്നു അന്നേദിവസത്തെ വില.
ഒക്ടോബര്‍ 11 ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബര്‍ 6 ന് ഈ മാസത്തെ ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണവില ഒക്ടോബര്‍ 9 വരെ അതേ നിലയില്‍ തുടര്‍ന്നു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു.
"
https://www.facebook.com/Malayalivartha