സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.. പവന് 37,160
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി മൂന്നു ദിവസമായി ഒരേ വിലയിലാണ് തുടരുന്നത്.. ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമാണ് ഇന്നത്തെ നിരക്ക്. ശനിയാഴ്ച രണ്ട് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയും രാവിലെ രേഖപ്പെടുത്തിയ ശേഷം ഉച്ചക്ക് ശേഷം വില വര്‍ധിക്കുകയായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമാണ് അന്ന് പുനക്രമീകരിച്ച വില.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് 4%ല്‍ താഴെ ക്രമപ്പെടുന്നത് സ്വര്‍ണത്തിനും പ്രതീക്ഷയാണ്.
അതേസമയം 2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗ്രമിന് 5250 രൂപയും 42,000 രൂപയുമായിരുന്നു വില.
"
https://www.facebook.com/Malayalivartha