സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്....പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്....പവന് 80 രൂപ കുറഞ്ഞു. ദീപാവലി പ്രമാണിച്ച് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷയേകിയാണ് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിവിലേക്കെത്തുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,625 രൂപയിലും പവന് 37,000 രൂപയിലുമാണ് ഇന്ന വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4,635 രൂപയിലും പവന് 37,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്. ഇപ്പോള്‍ കുറഞ്ഞു നില്‍ക്കുന്നുണ്ട് എങ്കിലും ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധന രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
"
https://www.facebook.com/Malayalivartha