സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു..... പവന് 600 രൂപ വര്‍ദ്ധിച്ചു....
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു..... പവന് 600 രൂപ വര്‍ദ്ധിച്ചു.... രണ്ടു ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയാണ് കുതിച്ചുയര്‍ന്നത്. പവന് 600 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4700 ആയി.
കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച 160 രൂപയും വെള്ളിയാഴ്ച 80 രൂപയുമാണ് പവന് താഴ്ന്നത്.
അതേസമയം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായിരുന്നു.
https://www.facebook.com/Malayalivartha