സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു ശനിയാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വര്‍ണ വില എത്തിയത്.
സംസ്ഥാനത്ത് ഈ മാസം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമായിരുന്നു രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മാസത്തിലെ ആദ്യ ദിനത്തില്‍ പവന് 120 രൂപ കുറഞ്ഞു ഒരു പവന് 37,200 രൂപയിലും ഗ്രാമിന് 4,650 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒക്ടോബര്‍ 15 ന് രാവിലെ സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു.
ഒരു പവന് 440 രൂപയും, ഒരു ഗ്രാമിന് 55 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന് 36,960 രൂപയും, ഒരു ഗ്രാമിന് 4620 രൂപയുമായിരുന്നു നിരക്ക്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാല്‍ അതേ ദിവസം ഉച്ചക്ക് ശേഷം വില വര്‍ധിച്ചിരുന്നു.
പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും വര്‍ധിച്ച് ഒരു പവന് 37,160 രൂപയും, ഒരു ഗ്രാമിന് 4645 രൂപയും രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്.
https://www.facebook.com/Malayalivartha