സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ ഉയര്‍ന്നു നിന്ന സ്വര്ണവിലയാണ് വ്യാഴാഴ്ച കുറഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ട് ദിവസം ഇടിഞ്ഞു നിന്നതിനു ശേഷം ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,685 രൂപ നിരക്കിലും പവന് 37,480 രൂപ നിരക്കിലുമാണ് വ്യാപാരം നടന്നത്.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
അതേസമയം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിക്കുന്നു.
https://www.facebook.com/Malayalivartha