സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്... പവന് 60 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. രണ്ടു ദിവസത്തിനു മുമ്പ്് കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നലെയും ഇന്നുമായി ഇടിഞ്ഞ് താഴ്ന്നത്.
ഒരു പവന് സ്വര്‍ണത്തിന് 120 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായതെങ്കില്‍ ഇന്ന് രാവിലെ തന്നെ 60 രൂപയുടെ കുറവ് രേഖപ്പെടുത്തി. മിനിയാന്ന് ഒരു പവന് സ്വര്‍ണത്തിന് 200 രൂപയോളം വില ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,300 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
"
https://www.facebook.com/Malayalivartha