സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 720 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... ഗ്രാമിന് 90 രൂപ വീതമാണ് വര്‍ധിച്ചത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 4610 രൂപ ഉള്ളിടത്ത് ഇന്ന് 4700 രൂപയായാണ് വര്‍ധിച്ചത്. പവന് 37600 രൂപയിലെത്തി.
നവംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം. നവംബര്‍ ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്. രണ്ടിന് 200 രൂപ കൂടി വര്‍ധിച്ച് 37480 രൂപയായയെങ്കിലും മൂന്നിന് വില കുറഞ്ഞിരുന്നു. 37360 രൂപയിലേക്ക് താഴ്ന്നു. നവംബര്‍ നാലിന് 480 രൂപ കുറഞ്ഞ് 36,880 രൂപയായി.
"
https://www.facebook.com/Malayalivartha