സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 37,880 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ ഗ്രാമിന് 4,735 രൂപയിലും പവന് 37,880 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ചു ഇന്നലെയാണ് സ്വര്‍ണവില ഈ നിരക്കില്‍ എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില നവംബര്‍ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക ആഭരണവിപണി വില നിയന്ത്രിക്കുന്നതില്‍ പ്രധാന കാരണം.
അമേരിക്കന്‍ ബോണ്ട് യീല്‍ഡ് മുന്നേറാതെ നിന്നത് ഇന്നലെയും സ്വര്‍ണത്തിന് 1700 ഡോളറിന് മുകളില്‍ ക്‌ളോസിങ് നല്‍കി. ഇന്ന് അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ വരാനിരിക്കെ ഡോളറും, ബോണ്ട് യീല്‍ഡും മുന്നേറ്റം പ്രതീക്ഷിക്കുന്നത് സ്വര്‍ണത്തിന് ക്ഷീണമായേക്കാം.
അതേസമയം സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്നലെ ഒരു രൂപ കൂടിയെങ്കിലും ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിക്ക് 66 രൂപയാണ് വില. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
"
https://www.facebook.com/Malayalivartha