സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 38,240 രൂപയും ഗ്രാമിന് 4780 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏഴുദിവസം കൊണ്ട് 1,360 രൂപയാണ് പവന് കൂടിയത്. നവംബര്‍ നാലിനായിരുന്നു കുറഞ്ഞ വില -36,880.
ഒരാഴ്ചക്കിടെ മൂന്നുതവണയാണ് സ്വര്‍ണ വില കുത്തനെ കൂടുന്നത്. ബുധനാഴ്ച പവന് 440 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 4735 രൂപയും പവന് 37880 രൂപയുമായിരുന്നു അന്ന്. കഴിഞ്ഞ ശനിയാഴ്ച പവന് 720 രൂപ വര്‍ധിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് ഒരു രൂപ കൂടി. 67 രൂപയാണ് വിപണി വില. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ് .
"
https://www.facebook.com/Malayalivartha