സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ..... പവന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 600 രൂപ
രണ്ടു ദിവസമായി ചാഞ്ചാടി നിന്ന സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 600 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4875 ആയി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.
ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 36,880 രൂപയായിരുന്നു പവന്‍ വില. രണ്ടായിരം രൂപയിലേറെ വര്‍ധനയാണ് ഇതുവരെ ഈ മാസമുണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 75 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ വര്‍ദ്ധിച്ചിരുന്നു. വിപണിയില്‍ നിലവിലെ വില 4875 രൂപയാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം പവന് 2720 രൂപയാണ് വര്‍ധിച്ചത്.
നവംബര്‍ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു സ്വര്‍ണവില.
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്.
കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിക്കാറാണ് പതിവ്.
"
https://www.facebook.com/Malayalivartha