സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്.... പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,850 രൂപയിലും പവന് 38,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞു.
ഗ്രാമിന് 4,860 രൂപയിലും പവന് 38,880 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബര്‍ 17,18 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബര്‍ 4ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.
"
https://www.facebook.com/Malayalivartha