കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു..... പവന് 38,840 രൂപ
കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു..... പവന് 38,840 രൂപ. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത് .
തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്നലെയാണ് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു സ്വര്‍ണവില ഈ നിരക്കില്‍ എത്തിയത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ ആണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബര്‍ 17,18 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബര്‍ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.
https://www.facebook.com/Malayalivartha