സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 160 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 160 രൂപ വര്‍ദ്ധിച്ചു. ഇന്നലെ 38760 രൂപയായിരുന്ന പവന് ഇന്നത്തെ വില 39,000 രൂപയായി. 160 രൂപയുടെ വര്‍ധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4875 രൂപയായി. ഇന്നലെ 4845 രൂപയായിരുന്നു വില.
തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ക്കു ശേഷം നവംബര്‍ 29 ന് സ്വര്‍ണ വില കുറഞ്ഞിരുന്നു. 38760 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4845 രൂപയും. ഇന്നലെ 80 രൂപയാണ് പവന് കൂടിയത്.
നവംബര്‍ മാസത്തില്‍ സംസ്ഥാനത്ത് നിരവധി തവണ സ്വര്‍ണ വില വര്‍ധിക്കുകയും കുറയുകയും ചെയ്തിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബര്‍ 4 നായിരുന്നു. നവംബര്‍ നാലിന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 36,880 രൂപയായിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണവില രേഖപ്പെടുത്തിയത് നവംബര്‍ 17, 18 തീയതികളിലായിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ സ്വര്‍ണ്ണവില. പിന്നീട് വിലയില്‍ നേരിയ കുറവുണ്ടായി.
https://www.facebook.com/Malayalivartha