സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 440 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 440 രൂപ വര്‍ദ്ധിച്ചു. ഇന്നത്തെ വില വര്‍ദ്ധനവോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണത്തിന് 680 രൂപയാണ് വിലയില്‍ വര്‍ദ്ധനവുണ്ടായത്.
ഇന്ന് സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 39,440 രൂപയാണ് വില. ഒരു ഗ്രാമിന് 55 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4930 രൂപയായി ഉയര്‍ന്നു.
അതേസമയം വെള്ളിയുടെ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഒരു രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ ഗ്രാമിന് 70 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളി വില ഗ്രാമിന് 90 രൂപയായി തുടരുന്നു.
"
https://www.facebook.com/Malayalivartha