സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4945 രൂപയായി. 39,560 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 400 രൂപയാണ് ഇന്നലെ വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1800 ഡോളര്‍ കടന്നിരുന്നു. യു.എസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യത കൂടുതല്‍ സുരക്ഷിതമായ നിക്ഷേപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇതിനൊപ്പം പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ തോത് കുറക്കുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില ഉയരുകയാണ്.
"
https://www.facebook.com/Malayalivartha