സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 120 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
39,689 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണിവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്കാണിത്. ഈ മാസം ഒന്നാം തീയതിയാണ് പവന് 39,000രൂപയായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 680 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗ്രാമിന് പതിനഞ്ച് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,960 രൂപയായി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 72.50 പൈസയാണ് വില.ക്കാണിത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha