സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപ വര്‍ദ്ധിച്ചു. ഗ്രാമിന് 20 രൂപ കൂടി 4950 രൂപയായി. പവന് 160 വര്‍ധിച്ച് 39,600 ആയി. നിക്ഷേപകര്‍ നഷ്ട സാധ്യതയുള്ള ആസ്തികളില്‍ നിക്ഷേപിക്കാനായി മടിക്കുന്നത് സ്വര്‍ണത്തിന് ഗുണകരമാവുന്നുണ്ട്.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണത്തിന്റെ ഭാവില വില 121 രൂപ ഉയര്‍ന്നു. 0.23 ശതമാനം നേട്ടമാണുണ്ടായത്. ആഗോള സാമ്പത്തിക രംഗത്ത് തിരിച്ചടിയുണ്ടായതോടെയാണ് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം പരിഗണിച്ചത്. ഇതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുകയും വില വര്‍ധിപ്പിക്കുകയുമായിരുന്നു.
അതേസമയം, ആര്‍.ബി.ഐ വായ്പ പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. റിപ്പോ നിരക്കില്‍ 0.35 ബേസിക് പോയിന്റ് വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി വര്‍ദ്ധിച്ചു. ഇതോടെ രാജ്യത്ത് വായ്പാ പലിശ നിരക്കുകള്‍ ഉയരും.
"
https://www.facebook.com/Malayalivartha