സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200രൂപ വര്‍ദ്ധിച്ചു. ബുധനാഴ്ച ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നിരുന്നു. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. വിപണിയില്‍ ഇന്നത്തെ വില 4975 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4115 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും വര്‍ദ്ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപ.
"
https://www.facebook.com/Malayalivartha