വീണ്ടും 40,000 കടന്ന് സ്വര്‍ണവില.... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്..... പവന് ഇന്ന് 400 രൂപയുടെ വര്‍ദ്ധനവ്
വീണ്ടും 40,000 കടന്ന് സ്വര്‍ണവില.... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്..... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍. ഒരിടവേളക്ക് ശേഷം പവന്‍ വില വീണ്ടും 40,000 കടന്നു. പവന് ഇന്ന് 400 രൂപ വര്‍ധിച്ച് 40,240 രൂപയായി വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5030 രൂപയായി.
ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് പവന്‍ വില 40,000 കടക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപയിലെത്തിയിരുന്നു. ഇതാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില.
2020 ഓഗസ്റ്റ് എഴ് മുതല്‍ ഒന്‍പത് വരെ മൂന്ന് ദിവസം സ്വര്‍ണവില 42,000 രൂപയില്‍ എത്തിയിരുന്നു. ഇതാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്.
അന്താരാഷ്ട്ര വിപണിയിലെ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha