സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല..... പവന് 39,680 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... നാല്‍പ്പതിനായിരം കടന്നതിന് ശേഷമാണ് പവന് വില തൊട്ടടുത്ത ദിവസങ്ങളില്‍ ഇടിഞ്ഞിറങ്ങിയത്. ഇന്ന് 39,680 രൂപയിലാണ് ഒരു പവന് സ്വര്‍ണത്തിന്റെ വ്യാപാരം സംസ്ഥാനത്ത് നടക്കുന്നത്. ഒരു ഗ്രാം ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണത്തിന് 4960 രൂപയാണ് വില.
അതേസമയം ഇന്ന് സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളി 73 രൂപയിലും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha