സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 39,880 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 39,880 രൂപ. ഒരു ഗ്രാമിന് 4985 രൂപയുമാണ് വില. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു.
ഈ മാസം മൂന്ന് പ്രാവശ്യം സ്വര്‍ണ വില പവന് 40,000 രൂപ കടന്നിട്ടുണ്ടായിരുന്നു. ഡിസംബര്‍ 14ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില.
ഒരു പവന് സ്വര്‍ണത്തിന് 40,240 രൂപയായിരുന്നു വില. ഡിസംബര്‍ ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 39,000 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത് . 24 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 880 രൂപയുടെ വര്‍ധനയാണുണ്ടായത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുകയും ചെയ്യുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha