സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 39,960 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,995 രൂപയിലും പവന് 39,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 വര്‍ധിച്ചു ഇന്നലെയാണ് സ്വര്‍ണവില ഈ നിരക്കില്‍ എത്തിയത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഡിസംബര്‍ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് ക്രമപ്പെടുന്നത് വീണ്ടും 1800 ഡോളര്‍ പിന്നിട്ട രാജ്യാന്തര സ്വര്‍ണ വിലയ്ക്ക് അനുകൂലമാണ്.
https://www.facebook.com/Malayalivartha