സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല..... പവന് 40,480
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല..... പവന് 40,480 . ഗ്രാമിന് 25 രൂപ കൂടി 5060ല്‍ എത്തി. സമീപ ദിവസങ്ങളിലെ ഉയര്‍ന്ന വിലയാണിത്.
മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു പവന് വില. ഈ മാസം കൂടിയത് 1480 രൂപ. വരും ദിവസങ്ങളിലും വില ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ .
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha