സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരുക്കുന്നത്. ഇതോടെ ഗ്രാമിന് 5,110 രൂപയിലും പവന് 40,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഇത് വരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്.
ഏറ്റവും കുറഞ്ഞ വില ജനുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ദ്ധിച്ചു. ഡിസംബറിലെ വില വര്‍ധന ഈ മാസവും തുടരുകയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് എല്ലാവരും കണക്കാക്കുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ജനങ്ങളേറെ താത്പര്യപ്പെടുന്നു.
ഡിസംബര്‍ 28 മുതല്‍ 40,000 ത്തിനു മുകളിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രധാനമായും സംസ്ഥാനത്തെ വിപണിയിലും പ്രകടമാകുന്നത്.
"
https://www.facebook.com/Malayalivartha