സ്വര്‍ണം പവന് അര ലക്ഷം ;വില അറുപതിനായിരം കടക്കുമെന്നും സൂചന; ഒരു പവന്‍ സ്വര്‍ണത്തിന് അര ലക്ഷം രൂപ തികയാന്‍ ഏറെക്കാലം വേണ്ടിവരില്ല; ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഉയർന്നത് ആശങ്ക
ഒരു പവന്‍ സ്വര്‍ണത്തിന് അര ലക്ഷം രൂപ തികയാന്‍ ഏറെക്കാലം വേണ്ടിവരില്ല. അതല്ല സ്വര്‍ണവില പവന് അറുപതിനായിരവും കടന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങള്‍. 2023 സ്വര്‍ണക്കുതിപ്പിന്റെ വര്‍ഷമാകുമെന്നാണ് വിപണി സൂചനകള്‍ ലോകത്തെ അറിയിക്കുന്നത്. ലോകത്തെ ഉലച്ച കോവിഡ് മഹാമാരിക്കു ശേഷം ആഗോള വിപണി ഉയര്‍ന്നതോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി ഏറെപ്പേരും വാങ്ങിത്തുടങ്ങിയതോടെ സ്വര്‍ണത്തിന് ദിവസവും വില കയറുകയാണ്. ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഉയരുകയാണ്.
ഈ കുതിപ്പ് അന്‍പതിനായിരം രൂപ വരെ എത്തിയേക്കാമെന്നാണ് വിപണിയിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. ഇന്നത്തെ നിരത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് പണിക്കൂലി ഉള്‍പ്പടെ ശരാശരി നാല്‍പതിയെണ്ണായിരം രൂപവരെയാണ് നിരക്ക്. 2020 ഓഗസ്റ്റിലാണ് സ്വര്‍ണവില ഇതുവരെയുള്ള റിക്കാര്‍ഡ് നിരക്കിലെത്തിയത്. ഒരു പവന് 42000 രൂപയിലെത്തി റിക്കാര്‍ഡ് കുറിച്ച സ്വര്‍ണം പിന്നീട് 38,000 രൂപയിലേക്ക് താഴ്ന്നു. ഇക്കൊലത്തെ സ്വര്‍ണക്കയറ്റം പവന് അര ലക്ഷം കുറിച്ച ശേഷം 45,000 രൂപയിലെത്തി സ്റ്റെഡിയായി നില്‍ക്കുമെന്നാണ് സൂചനകള്‍.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നു. ശനിയാഴ്ച വരെ സ്വര്‍ണവില ഉയരാനാണ് സാധ്യതകള്‍. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ 400 രൂപ വര്‍ദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 40,880 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5110 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും നിന്നുയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4220 രൂപയാണ്.
പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുകയാണ്. രണ്ടു ദിവത്തിനുള്ളില്‍ പവന് 1500 രൂപയുടെ കയറ്റത്തില്‍ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണത്തിന് നിലവില്‍ വില അയ്യായിരം രൂപയ്ക്കു മുകളിലാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 400 രൂപ വര്‍ദ്ധിച്ച് 40,760 രൂപയിലെത്തുകയായിരുന്നു.
ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു. സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായി കരുതപ്പെടുന്നതിനാല്‍ രാജ്യങ്ങള്‍ മാത്രമല്ല വ്യക്തികളും സ്ഥാപനങ്ങളും സ്വര്‍ണം വന്‍തോതില്‍ കരുതലായി സൂക്ഷിക്കുന്നു. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിക്കുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണക്കടകളുള്ളതും ഇന്ത്യയില്‍തന്നെയാണ്.
രാജ്യാന്തര തലത്തില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനയാണ് ഇവിടെയും വില കൂടാന്‍ കാരണം. നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സ് അഥവാ 31.1 ഗ്രാമിന് 1847 ഡോളറാണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളും ചൈനയിലെ കോവിഡ് പുനരുജ്ജീവനവും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നത്. നിലവിലെ സാധ്യതകളനുസരിച്ച് സ്വര്‍ണവില 1895 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണു വിലയിരുത്തല്‍.
പോയ വര്‍ഷം ഡിസംബര്‍ മാസത്തില്‍ പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബര്‍ 31ന് ഇത് 40,480 ലെത്തിയിരുന്നു. 2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് ഇന്നേ വരെ രേഖപ്പെടു്തതിയ സര്‍വകാല റെക്കോര്‍ഡ്. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില.
നിലവില്‍ ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 8.73 ഡോളര്‍ വര്‍ധിച്ചു. 30 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 12.70 ഡോറളിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ 2023 ല്‍ സ്വര്‍ണവില കുതിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2023 ല്‍ ആഗോള വിപണികളെ സാമ്പത്തികമാന്ദ്യം വരിഞ്ഞുമുറുകുമെന്നും, സ്വര്‍ണം അതിന്റെ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ഊട്ടിയുറപ്പിക്കുമെന്നുമാണ് വിദഗ്ധരുടെ വാദം.
അതേ സമയം ഈ വര്‍ഷം രാജ്യത്ത് 10 ഗ്രാം സ്വര്‍ണത്തിന് സ്വര്‍ണവില അറുപതിനായിരെ വരെ ഉയര്‍ന്നേക്കുമെന്നും പ്രവചനങ്ങളുണ്ട്. വിവാഹ സീസണ്‍ അടുക്കുന്നതും, ഓഹരി വിപണികളിലെ അസ്വസ്ഥതയും, ഉയരുന്ന എണ്ണവിലയും സ്വര്‍ണത്തിന് അനുകൂല ഘടകങ്ങളാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്ന സൂചന തന്നെയാണ് ആഗോള വിപണികള്‍ നല്‍കുന്നത്.
കൂടുതല്‍ രാജ്യങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സാമ്പത്തിക മാന്ദ്യ ഭീഷണി ആളിക്കത്തിച്ചിട്ടുണ്ട്. വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നത് സ്വര്‍ണത്തിന്റെ മാറ്റ് വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha