സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 160 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാന വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 41000 കടന്നു.
മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 41,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. രണ്ടു ദിവസമായി 65 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 5130 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4240 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണിയിലെ വില 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.
സ്വര്‍ണവില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha