സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 240 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് പവന് 240 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 41,280 രൂപയാണ് ഇന്നത്തെ വിപണി വില. ശനിയാഴ്ച പവന് 320 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു.
ഗ്രാമിന് 30 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5160 രൂപയായി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഒരു രൂപ വര്‍ദ്ധിച്ചു, ഇതോടെ 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപ.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha