സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 41,600 രൂപ
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 41,600 രൂപ. തുടര്‍ച്ചയായ മൂന്നു ദിവസവും സ്വര്‍ണത്തിന് വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഇന്നലെ 320 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. മൂന്ന് ദിവസം കൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്.
ജനുവരി 13ന് 20 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4300 രൂപയാണ്.
അതേസമയം പുതിയ വര്‍ഷം ആരംഭിച്ചതില്‍ പിന്നെ കേരളത്തിലെ സ്വര്‍ണ്ണവില ഒരുദിവസം പോലും താഴേക്കു പോകാത്ത സാഹചര്യമാണുള്ളത്. പവന് നാല്പത്തിനായിരത്തിനു മുകളില്‍ എന്ന സ്ഥിതിയില്‍ പിടിമുറുക്കിയിരിക്കുകയാണ്. ജനുവരി മാസം പകുതിയെത്തുമ്പോള്‍, സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസവും ഇതേ വിലയില്‍ തന്നെയാണ് വില്‍പ്പന നടന്നത്.
"
https://www.facebook.com/Malayalivartha