സ്വര്‍ണവിലയില്‍ കുറവ്.....പവന് 80 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ കുറവ്.....പവന് 80 രൂപ കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,225 രൂപയും പവന് 41,800 രൂപയുമായി.
ഇന്നലെ പവന് 280 രൂപ വര്‍ധിച്ച് 41,880 രൂപയും ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5235രൂപയും ആയിരുന്നു. 2020 ആഗസ്റ്റിലായിരുന്നു ഏറ്റവും ഉയര്‍ന്ന വില. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു. ജനുവരി രണ്ടിലെ വിലയായ 40,360 ആണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്
"
https://www.facebook.com/Malayalivartha