സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് വില 42,000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. പവന്‍ വില 42,000 രൂപ കടന്നു. പവന് 360 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,270 രൂപയിലാണ് വ്യാപാരം .
2020 ആഗസ്റ്റിലാണ് മുമ്പ് സ്വര്‍ണവില സര്‍വകാല റെക്കോഡായ 42,000 രൂപയില്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില. ജനുവരി 20 മുതല്‍ തുടര്‍ച്ചയായ നാലു ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു.
41,880 ആയിരുന്നു പവന്‍ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha