സ്വര്‍ണവില കുതിക്കുന്നു.... പവന് 42,000 രൂപ കടന്നു... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
സ്വര്‍ണവില കുതിക്കുന്നു.... പവന് 42,000 രൂപ കടന്നു... സാധാരണക്കാര്‍ നെട്ടോട്ടത്തിലായി. കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ദ്ധിച്ചതോടെ പവന് 42,160 രൂപയായി.
35 രൂപ കൂടി 5,270 രൂപയാണ് ഗ്രാമിന്. 2020 ആഗസ്റ്റ് ഏഴിന് പവന്‍ കുറിച്ച 42,000 രൂപയാണ് പഴങ്കഥയായി മാറിയത്; അന്ന് 5,250 രൂപയായിരുന്നു ഗ്രാമിന്.
കഴിഞ്ഞ മാസം ഒന്നിന് പവന് 39,000 രൂപയായിരുന്നു; ഗ്രാമിന് 4,875 രൂപയും. തുടര്‍ന്ന് ഇതുവരെ പവന് 3,160 രൂപയും ഗ്രാമിന് 395 രൂപയും കൂടി. ഈമാസം മാത്രം കൂടിയത് 1,800 രൂപയാണ്; ഗ്രാമിന് 225 രൂപയും.
അതേസമയം രാജ്യാന്തര സ്വര്‍ണവില ഇന്നലെ ഔണ്‍സിന് 1,925.30 ഡോളറില്‍ നിന്ന് 1,940.44 ഡോളറിലേക്ക് കുതിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെയാണ് ഇന്ത്യയിലും വിലയേറിയത്.
അതേസമയം ആഗോള സാമ്പത്തിക മാന്ദ്യ ഭീതി, നാണയപ്പെരുപ്പ ഭീഷണി, ഉയര്‍ന്ന പലിശ എന്നിവ മൂലം നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വിലക്കുതിപ്പിന് കാരണം.
അതേസമയം 42,160 രൂപയാണ് ഇപ്പോള്‍ പവന്‍ വില. ഒരുപവന്‍ വാങ്ങുമ്പോള്‍ 3% ജി.എസ്.ടിയും 5% പണിക്കൂലിയും നല്‍കണം. അപ്പോള്‍ പവന് 44,400 രൂപ. വില കുതിപ്പില്‍ നിന്ന് രക്ഷനേടാന്‍ മുന്‍കൂര്‍ ബുക്കിംഗ് ജുവലറിക്കാര്‍ നല്‍കുന്നുണ്ട്. ബുക്ക് ചെയ്ത ദിവസത്തെയും ആഭരണം വാങ്ങുന്ന ദിവസത്തെയും വില നോക്കി കുറഞ്ഞവിലയില്‍ വാങ്ങാനായി കഴിയും.
സാധാരണക്കാരായ വിവാഹ പാര്‍ട്ടിക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതായി ലക്ഷങ്ങളും മതിയാകുന്നില്ല. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും സദ്യയ്ക്കും വിവാഹ പാര്‍ട്ടിയ്ക്കും, യാത്രാ ചെലവും അങ്ങനെ പോകുന്നു നിരവധി ചെലവുകള്‍ . ഈ സ്വര്‍ണവിലകയറ്റവും അത്യാവശ്യ സാധനങ്ങളുടെ വിലകയറ്റവും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
"
https://www.facebook.com/Malayalivartha