സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.. പവന് 42,160 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില.
2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഇന്നലെ 280 രൂപയാണ് വര്‍ദ്ധിച്ചത്. 2020 ല്‍ 42000 ആയിരുന്നു വില.
ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
1973 ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വില 220 രൂപയുമായിരുന്നു. 2022 ലേക്ക് എത്തും എത്തുമ്പോഴത് 190 മടങ്ങ് വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപയാണ് ഉയര്‍ന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4360 രൂപയാണ്. അതേഅസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞു.
ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
"
https://www.facebook.com/Malayalivartha