സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു.... പവന് 43,000ത്തിനോടടുക്കുന്നു
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു.... പവന് 43,000ത്തിനോടടുക്കുന്നു. കഴിഞ്ഞദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച 42,000 എന്ന റെക്കോര്‍ഡ് ഭേദിച്ച് പുതിയ നിലവാരത്തില്‍ എത്തിയിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് വീണ്ടും മുന്നേറിയത്.
ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5310 രൂപയായി വര്‍ധിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
" f
https://www.facebook.com/Malayalivartha