സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്
സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 42,000 രൂപ. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി.
ഇന്നലെ പവന് വില സര്‍വകാല റെക്കോര്‍ഡ് ആയ 42,480ല്‍ എത്തിയിരുന്നു. മൂന്നു ദിവസമായി വില 42,000ന് മുകളിലാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha