സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്. ഇന്നലത്തെ ഇടിവിന് ശേഷമാണ് ഇന്ന് വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ എത്തിയത് ഈ ആഴ്ചയാണ്.
ജനുവരി 26 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ ആഴ്ച വരെ പവന് 800 രൂപ യുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha