സര്‍വകാല റെക്കോഡിട്ട സ്വര്‍ണവില 42,000 ന് മുകളില്‍ തന്നെ തുടരുന്നു.... സംസ്ഥാനത്ത് ഇന്ന് വിലയില്‍ മാറ്റമില്ല
സര്‍വകാല റെക്കോഡിട്ട സ്വര്‍ണവില 42,000 ന് മുകളില്‍ തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 42,120 രൂപയും ഗ്രാമിന് 5265 രൂപയുമാണ്. വെള്ളിയാഴ്ച കുറഞ്ഞ സ്വര്‍ണവില ശനിയാഴ്ച വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയുള്ളത്.
അതേസമയംജനുവരി 26നാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. പവന് 42,480 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
"
https://www.facebook.com/Malayalivartha