സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 120 രൂപയുടെ കുറവ്
സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 120 രൂപയുടെ കുറവ്. ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായി.ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടിയിരുന്നു.
ജനുവരി 26നായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 42,480 രൂപയില്‍ എത്തിയത്. ജനുവരി രണ്ടിനായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില. 40,360 രൂപയായിരുന്നു അന്ന്.
2020 ആഗസ്റ്റിലുണ്ടായിരുന്ന പവന് 42,000 രൂപ എന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം മഞ്ഞലോഹം ഭേദിച്ചത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha