സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറുന്നു... പവന് 480 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ചത് 5360 രൂപയായി ഉയര്‍ന്നു. പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ വില 42,880 രൂപയായി ഉയര്‍ന്നു. സ്വര്‍ണവില പുതിയ റെക്കോര്‍ഡാണ് കുറിച്ചിരിക്കുന്നത്.
യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. ഒമ്പത് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് സ്‌പോട്ട് ഗോള്‍ഡിന്റെ വിലയെത്തി. 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,951.79 ഡോളറായി.
യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവിവിലകള്‍ 1.3 ശതമാനം ഉയര്‍ന്ന് 1,967.40 ഡോളറായി. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് പലിശനിരക്കില്‍ വരുത്തിയത്.
അതേസമയം ല കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ആളുകള്‍ താത്പര്യപ്പെടുന്നത്.
https://www.facebook.com/Malayalivartha