സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480 രൂപ വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോര്‍ഡ് നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണവില. 42,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വിലയായിരുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5310 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 45 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4385 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായി. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഒരു രൂപ ഇന്ന് കുറഞ്ഞു. രണ്ട് രൂപയാണ് ഇന്നലെ ഉയര്‍ന്നത്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്. മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
അതേസമയം സ്വര്‍ണം വാങ്ങാനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് കഴിയട്ടെ, വില കുറഞ്ഞേക്കുമെന്ന് ആശ്വസിച്ചിരുന്നവര്‍ക്കു ഇരുട്ടടിയായി. വില കുറയാനുള്ള വഴികളൊന്നും തുറക്കാതെ വില കൂട്ടാനുള്ള നടപടികളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. മാത്രവുമല്ല, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയ തീരുമാനം കൂടി വന്നതോടെ സ്വര്‍ണവില റെക്കോര്‍ഡിലേക്കു കുതിച്ചു.
ഇന്നലെ ഫെബ്രുവരി 2) പവന് 480 രൂപ കൂടി 42,880ലാണ് സ്വര്‍ണ വില. കള്ളക്കടത്തു കുറയാനായി സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനമാക്കി (3 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 18 ശതമാനം) ഉയര്‍ത്തിയ നടപടി മന്ത്രി പുനഃപരിശോധിക്കാനായി തയ്യാറായേക്കുമെന്നും 10 ശതമാനത്തിലേക്കെങ്കിലും കസ്റ്റംസ് ഡ്യൂട്ടി കുറച്ചേക്കുമെന്നുമായിരുന്നു വിപണിയുടെ പ്രതീക്ഷയിലുള്ളത്..
"
https://www.facebook.com/Malayalivartha