സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്... പവന് 560 രൂപ കുറഞ്ഞു
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 560 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 41,920 രൂപ. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന് വില 42,000ന് താഴെ എത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 ആയി.
വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡ് ആയ 42880ല്‍ എത്തിയ ശേഷം ഇന്നലെ പവന് വില നാനൂറു രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്
"
https://www.facebook.com/Malayalivartha