സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 42,200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു. ഇന്നലെയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്.
രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്.
ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 4,5 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 5,265 രൂപയും പവന് 41,920 രൂപയുമാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ആളുകള്‍ താത്പര്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha